സിനിമാ നടനെ കാണുമ്പോള്‍ ആളുകൂടുന്നത് സ്വാഭാവികം; ഇത്തരം ആവേശമൊന്നും വോട്ടായി മാറില്ലെന്ന് രാജാജി മാത്യു തോമസ്

സിനിമാ നടന്‍മാരെ കാണുമ്പോള്‍ ആളുകള്‍ കൂടുന്നത് സാധാരണമാണ്. ഇത്തരം ആവേശമൊന്നും വോട്ടായി മാറില്ലെന്നും രാജാജി കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂര്‍: സുരേഷ് ഗോപി എത്തിയതോടെ തൃശ്ശൂരില്‍ ത്രികോണ മത്സരമുണ്ടെന്ന വിലയിരുത്തല്‍ തെറ്റെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ്. അങ്ങനെ ഒരു സാഹചര്യം തൃശ്ശൂരില്ലെന്നും രാജാജി മാത്യു തോമസ് വ്യക്തമാക്കി. സിനിമാ നടന്‍മാരെ കാണുമ്പോള്‍ ആളുകള്‍ കൂടുന്നത് സാധാരണമാണ്. ഇത്തരം ആവേശമൊന്നും വോട്ടായി മാറില്ലെന്നും രാജാജി കൂട്ടിച്ചേര്‍ത്തു.

അതേസമയം, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി എത്തിയതോടെ തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെ മത്സരം കൂടുതല്‍ ശക്തമാകുമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. നേരത്തെ ബിഡിജെഎസിന് നല്‍കിയ സീറ്റാണ് ബിജെപി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയെ നേരിടാന്‍ തുഷാര്‍ വെള്ളാപ്പളളി ചുരം കയറിയതോടെയാണ് സുരേഷ് ഗോപിക്ക് തൃശ്ശൂരില്‍ മത്സരിക്കാന്‍ നറുക്ക് വീണത്.

കോണ്‍ഗ്രസിലെ ടിഎന്‍ പ്രതാപനും സിപിഐയുടെ രാജാജി മാത്യു തോമസും പ്രചരണത്തില്‍ ഏറെ മുന്നേറിയെങ്കിലും സുരേഷ് ഗോപി മണ്ഡലത്തിന് അപരിചിതനല്ല. പ്രവചനാതീതമാണ് തൃശ്ശൂരിന്റെ രാഷ്ട്രീയ മനസ്സ്. മുന്‍കൂട്ടിയുള്ള വിലയിരുത്തലുകള്‍ക്കൊന്നും പൂര്‍ണമായും പിടിതരാത്ത രാഷ്ട്രീയ സ്വഭാവമുണ്ട് തൃശ്ശൂരിന്.

Exit mobile version