ആലുവയില്‍ അമ്മയുടെ മര്‍ദ്ദനമേറ്റ് മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവം; കുട്ടിയുടെ അച്ഛനും അറസ്റ്റില്‍

കൊച്ചി: ആലുവയില്‍ അമ്മയുടെ മര്‍ദനമേറ്റ്, മൂന്നു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ കുട്ടിയുടെ അച്ഛനും അറസ്റ്റില്‍. മര്‍ദ്ദന വിവരം മറച്ചുവെച്ചു, തെളിവ് നശിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അച്ഛനെ അറസ്റ്റ് ചെയ്തത്.

നേരത്തെ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതെസമയം കുട്ടിയെ സംസ്‌കരിക്കുന്നതിന് മുമ്പ് കുട്ടിയുടെ അമ്മയെ മൃതദേഹം അവസാനമായി കാണിച്ചു. അതെസമയം കുട്ടിയുടെ മറ്റ് ബന്ധുക്കളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്.അമ്മയുടെയും അച്ഛന്റെയും നാടായ ജാര്‍ഖണ്ഡിലേക്കും ബംഗാളിലേക്കും പ്രത്യേക പോലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്.

കൂടാതെ ഇവര്‍ തന്നെയാണോ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മയെന്ന കാര്യത്തിലും പോലീസിന് സംശയമുണ്ട്.സംശയമുള്ള സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധനയടക്കമുള്ള നടപടികളിലേക്കും അന്വേഷണസംഘം കടന്നേക്കും. ക്രൂരമര്‍ദനത്തിന് ഇരയായ കുട്ടി ഇന്നലെ രാവിലെയാണ് മരിച്ചത്.

Exit mobile version