വിക്‌സ് മുടിയില്‍ പതിവായി തേച്ചാല്‍ മുടി വളരുമോ…? വളരും പക്ഷേ….! സ്വന്തം അനുഭവം തുറന്ന് പറഞ്ഞ് യുവതി, വീഡിയോ

അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ഏറ്റവും ചര്‍ച്ചയായ വിഡിയോയായിരുന്നു മുടി വളരാനായി തലയില്‍ വിക്‌സ് തേയ്ക്കുന്നത്.

കൊച്ചി: മുടി വളരുവാന്‍ പല മാര്‍ഗങ്ങളും തേടുന്നവരാണ് പൊതുവെ സ്ത്രീജനങ്ങള്‍. സമൂഹമാധ്യമങ്ങളിലും കാര്‍ന്നവന്മാരില്‍ നിന്നും കിട്ടുന്ന ടിപ്‌സുകള്‍ വെച്ച് പരീക്ഷിക്കാത്തവര്‍ വളരെ കുറവായിരിക്കും എന്നു വേണം പറയാന്‍. അത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ ടിപ്‌സ് എടുത്ത് പരീക്ഷിച്ച യുവതി ഇപ്പോള്‍ തന്റെ അനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ഏറ്റവും ചര്‍ച്ചയായ വിഡിയോയായിരുന്നു മുടി വളരാനായി തലയില്‍ വിക്‌സ് തേയ്ക്കുന്നത്. ഒലിവ് ഓയിലും വിക്‌സും കൂടി ചേര്‍ത്ത് ആഴ്ചയില്‍ രണ്ട് തവണ തേച്ചാല്‍ മുടി കൊഴിച്ചില്‍ മാറുമെന്നും പുതിയ മുടി വളരുമെന്നുമായിരുന്നു വീഡിയോയിലെ വാദം. സംഭവം പരീക്ഷിച്ച ചിലര്‍ മുടി വളരും നല്ലത് തന്നെയാണെന്നാണ് ഉയരുന്ന അഭിപ്രായം. ഇതോടെയാണ് സംഭവം പരീക്ഷിക്കാമെന്ന് യുവതിയും തീരുമാനിച്ചത്.

വ്‌ലോഗറായ യുവതിയാണ് സംഭവം പരീക്ഷിച്ച് യൂട്യൂബ് വഴി അഭിപ്രായം പങ്കുവെച്ചത്. ആദ്യ പത്തുദിവസത്തിനുള്ളില്‍ തന്നെ ഫലം കണ്ടുതുടങ്ങിയെന്നും ചെറിയ മുടികള്‍ ധാരാളമായി വളര്‍ന്നുവെന്നും യുവതി പറയുന്നു. എന്നാല്‍ മൂന്നാമത്തെ ആഴ്ച മുതല്‍ വിക്‌സ് തലയോട്ടിയില്‍ തേച്ചപ്പോള്‍ തലവേദന തുടങ്ങി. സഹിക്കാന്‍ പറ്റാത്തത്ര തലവേദന. പിറ്റേദിവസവും അതേസമയത്ത് തലവേദന. മൂന്ന് ദിവസം അടുപ്പിച്ച് തലവേദന ഉണ്ടായപ്പോഴും വിക്‌സിനെ സംശയിച്ചില്ലെന്ന് യുവതി പറയുന്നു.

എന്നാല്‍, അടുത്ത തവണ വികിസ് പുരട്ടിയപ്പോഴും തലവേദന ആവര്‍ത്തിച്ചപ്പോഴാണ് വേദനയുടെ കാരണക്കാരന്‍ വിക്‌സ് ആണെന്ന് മനസിലായത്. ആ ആഴ്ചയും വേദന ആവര്‍ത്തിച്ചു. ചെറിയ തലവേദനയൊന്നുമല്ല, സഹിക്കാന്‍ കഴിയാത്ത അത്രയും വേദനയാണ് തിന്നതെന്ന് യുവതി പറയുന്നു. വീണ്ടും കുറച്ചു ദിവസത്തോളം വേദന തുടര്‍ന്നു. മുടിവളരും എന്നതു സത്യം തന്നെ, പക്ഷേ ഇത്തരം ബ്യൂട്ടി ടിപ്‌സുകള്‍ക്ക് പിന്നാലെ പോകുമ്പോള്‍ പാര്‍ശ്വഫലങ്ങളെക്കുറിച്ചുകൂടി ചിന്തിക്കണമെന്നും യുവതി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Exit mobile version