ശബരിമല അക്രമങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുത്; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അക്രമങ്ങളില്‍ പങ്കാളികളായവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അത്, വീണ്ടും പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

തിരുവനന്തപുരം: ശബരിമല അക്രമങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചിത്തിര ആട്ടത്തിനായി നവംബര്‍ അഞ്ചിന് നട തുറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ അക്രമം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.

അക്രമങ്ങളില്‍ പങ്കാളികളായവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അത്, വീണ്ടും പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം, ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുണ്ടെങ്കിലെ അറസ്റ്റ് ചെയ്യാവൂ എന്ന് കോടതി നിര്‍ദ്ദേശിച്ചു. അക്രമസംഭവങ്ങളുടെ ദൃശ്യങ്ങള്‍ തിങ്കളാഴ്ച ഹാജരാക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും മാധ്യമങ്ങളില്‍ നിന്ന് കൂടുതല്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ദൃശ്യങ്ങളും തെളിവുകളും മുദ്രവച്ച കവറില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തൃപ്പൂണിത്തുറ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശങ്ങള്‍.

Exit mobile version