എംഎം ലോറന്‍സിന്റെ മകളെ പിരിച്ചു വിട്ടെന്ന വാര്‍ത്ത വ്യാജം! ഇന്നും ആഷ ജോലിക്കെത്തിയെന്ന് സിഡ്‌കോ എംഡി

തന്റെ പരാതിയില്‍ തീരുമാനമാകാത്തുകൊണ്ടാണ് മകനെ സമരത്തിന് വിട്ടതെന്നും അബദ്ധം സമ്മതിച്ചതാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ആശ പറഞ്ഞിരുന്നു. തമ്പാനൂര്‍ പൊലീസെത്തിയാണ് ആശയെ അനുനയിപ്പിച്ച വീട്ടിലേക്കയച്ചത്.

തിരുവനന്തപുരം: സിപിഎം മുതിര്‍ന്ന നേതാവ് എംഎം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിനെതിരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ലെന്ന് സിഡ്‌കോ എംഡി ജയകുമാര്‍. ദിവസ വേതനക്കാരിയായ ആശ ഇന്നും ജോലിക്കെത്തിയെന്നും എംഡി പറഞ്ഞു

കഴിഞ്ഞ ദിവസം ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള നടത്തിയ സമരത്തില്‍ എംഎം ലോറന്‍സിന്റെ കൊച്ചു മകനും ആശയുടെ മകനുമായ മിലന്‍ പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജോലി നഷ്ടപ്പെട്ടു എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും ഇന്നും ആശ ജോലിക്കെത്തിയെന്നും എംഡി പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരിക്കെതിരെ ഉള്‍പ്പെടെ നല്‍കിയ പരാതികളില്‍ ആഭ്യന്തര അന്വേഷണം വൈകുന്നുവെന്നാരോപിച്ച് സിഡ്‌ക്കോ ആസ്ഥാനത്ത് ആശ ലോറന്‍സ് കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു.തന്റെ പരാതിയില്‍ തീരുമാനമാകാത്തുകൊണ്ടാണ് മകനെ സമരത്തിന് വിട്ടതെന്നും അബദ്ധം സമ്മതിച്ചതാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ആശ പറഞ്ഞിരുന്നു. തമ്പാനൂര്‍ പൊലീസെത്തിയാണ് ആശയെ അനുനയിപ്പിച്ച വീട്ടിലേക്കയച്ചത്.

അതെസമയം ആശ സഹപ്രവര്‍ത്തകര്‍ക്കെതിരെ ഉന്നയിച്ച പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ നടപടി ഇന്നുണ്ടാകുമെന്നും എംഡി പറഞ്ഞു.

Exit mobile version