നെറ്റിപ്പട്ടം ചാര്‍ത്തി തന്നാല്‍ ഗുരുവായൂര്‍ കേശവനായി പാര്‍ലമെന്റില്‍ ഉണ്ടാകുമെന്ന് സുരേഷ് ഗോപി; ട്രോളി കൊന്ന് സോഷ്യല്‍മീഡിയ

തൃശ്ശൂരില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി രാജാജി മാത്യു തോമസും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ടിഎന്‍ പ്രതാപനുമാണ് മത്സര രംഗത്തുള്ളത്.

തൃശ്ശൂര്‍: നെറ്റിപ്പട്ടം ചാര്‍ത്തി തന്നാല്‍ ഗുരുവായൂര്‍ കേശവനായി പാര്‍ലമെന്റില്‍ ഉണ്ടാകുമെന്ന് പറഞ്ഞ സുരേഷ് ഗോപിയെ ട്രോളി കൊന്ന് സോഷ്യല്‍മീഡിയ. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു നേതാവിന്റെ പ്രസ്താവന.

തൃശ്ശൂര്‍ മണ്ഡലത്തില്‍ വിജയിച്ചേ തീരുവെന്നും തൃശ്ശൂരില്‍ ജീവിച്ചുകൊണ്ട് തന്നെ തൃശ്ശൂരിനെ സേവിക്കുമെന്നും ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി പറഞ്ഞിരുന്നു. ‘നെറ്റിപ്പട്ടം ചാര്‍ത്തി തരൂ, തെച്ചിക്കോട്ടു രാമചന്ദ്രനായി, ഗുരുവായൂര്‍ കേശവനായി കൊമ്പു കുലുക്കിയും പാര്‍ലമെന്റില്‍ ഞാനുണ്ടാകും. -സുരേഷ് ഗോപി പറയുന്നു.

എന്നാല്‍ ആനയും പുലിയൊന്നും ആയില്ലെങ്കിലും മനുഷ്യനാകുവാന്‍ സാധിക്കുമോ എന്നും സോഷ്യല്‍മീഡിയ ആരായുന്നുണ്ട്. നിരവധി ട്രോളുകളാണ് ഇപ്പോള്‍ നേതാവിനെ ലക്ഷ്യം വെച്ച് ഇറങ്ങുന്നത്. തൃശ്ശൂരില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി രാജാജി മാത്യു തോമസും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ടിഎന്‍ പ്രതാപനുമാണ് മത്സര രംഗത്തുള്ളത്.

Exit mobile version