രേഖകളില്ലാതെ കാറില്‍ കൊണ്ടു വന്ന രണ്ട് ലക്ഷം രൂപ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടിച്ചെടുത്തു

താന്‍ സിനിമാ നിര്‍മ്മാതാവാണെന്നും സിനിമാ ആവശ്യത്തിനാണ് പണവുമായി തിരുവനന്തപുരത്തെത്തിയതെന്നുമാണ്

തിരുവനന്തപുരം: രേഖകളില്ലാതെ കാറില്‍ കൊണ്ടു വന്ന രണ്ട് ലക്ഷം രൂപ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടിച്ചെടുത്തു. പുലര്‍ച്ചെ വട്ടിയൂര്‍ക്കാവ് ജംഗ്ഷന് സമീപം പശ്ചിമ ബംഗാള്‍ സ്വദേശിയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. താന്‍ സിനിമാ നിര്‍മ്മാതാവാണെന്നും സിനിമാ ആവശ്യത്തിനാണ് പണവുമായി തിരുവനന്തപുരത്തെത്തിയതെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

Exit mobile version