ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കുന്നത് ആകെ 227 സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നലെ കഴിഞ്ഞു. 16 പേരാണ് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചത്. ഇതോടെ കേരളത്തില്‍ മത്സരിക്കുന്നത് എത്ര പേരാണെന്ന കാര്യത്തില്‍ ധാരണയായി.

കേരളത്തില്‍ ആകെ മത്സരിക്കുന്നത് ആകെ 227 സ്ഥാനാര്‍ത്ഥികളാണ്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് വയനാട്ടിലാണ്. 20 പേരാണ് അവിടെ മത്സരിക്കുന്നത്. ആലത്തൂരാണ് ഏറ്റവും സ്ഥാനാര്‍ത്ഥികള്‍ കുറവുള്ള മണ്ഡലം. ഇവിടെ വെറും ആറ് പേര്‍ മാത്രമാണ് മത്സരിക്കുന്നത്.

കാസര്‍കോട്- 2, കണ്ണൂര്‍- 1, വയനാട്- 2, വടകര- 1, കോഴിക്കോട്- 1, പൊന്നാനി- 2, പാലക്കാട്- 1, ആലത്തൂര്‍- 1, തൃശ്ശൂര്‍- 1, എറണാകുളം- 1, കൊല്ലം- 1, ആറ്റിങ്ങല്‍- 2 എന്നിങ്ങനെയാണ് പത്രിക പിന്‍വലിച്ചത്.

കാസര്‍കോട്- 9, കണ്ണൂര്‍- 13 , വയനാട്- 20, വടകര- 12, കോഴിക്കോട്- 14, പൊന്നാനി- 12, മലപ്പുറം- 8, പാലക്കാട്- 9, ആലത്തൂര്‍- 6, തൃശ്ശൂര്‍- 8 , ചാലക്കുടി- 13, എറണാകുളം- 13, ഇടുക്കി- 8, കോട്ടയം- 7, ആലപ്പുഴ- 12, മാവേലിക്കര- 10, പത്തനംതിട്ട- 8, കൊല്ലം- 9, ആറ്റിങ്ങല്‍- 19, തിരുവനന്തപുരം- 17 എന്നിങ്ങനെയാണ് മത്സരിക്കുന്നവര്‍. ഏപ്രില്‍ 23നാണ് വോട്ടെടുപ്പ്. മേയ് 23ന് വോട്ടെണ്ണും.

Exit mobile version