ചൗക്കീദാര്‍ രാജ്യത്തെ കൊള്ളയടിക്കുന്നു; മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ്

സംഘപരിവാറിനെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിയാണെന്നും വിഎസ് പറഞ്ഞു

തിരുവന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ് അച്യുതാന്ദന്‍. ആര്‍എസ്എസ് നിയോഗിച്ച ചൗക്കീദാര്‍ ഇന്ത്യയെ കൊള്ളയടിക്കുകയാണെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് പറഞ്ഞു. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ചൗക്കീദാറിന് അറിയില്ലെന്നും വിഎസ് കുറ്റപ്പെടുത്തി.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പിനെയാണ് രാജ്യം നേരിടാന്‍ പോകുന്നത് എന്ന് പറഞ്ഞായിരുന്നു വിഎസ് പ്രസംഗം ആരംഭിച്ചത്. സംഘപരിവാറിനെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിയാണെന്നും വിഎസ് പറഞ്ഞു.

Exit mobile version