കൊടും വരള്‍ച്ച; സംസ്ഥാനത്ത് ഭൂഗര്‍ഭ ജലനിരപ്പ് ഇനിയും താഴാന്‍ സാധ്യതയെന്ന് സിഡബ്യുആര്‍ഡിഎം

വേനല്‍ മഴയെത്തിയാല്‍ കാര്യമായി തന്നെ ജലസംരക്ഷണം ലക്ഷ്യമിട്ട് ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ നടപ്പാകാനുള്ള ജലസംരക്ഷണത്തിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സിഡബ്യുആര്‍ഡിഎം ഉടന്‍ കൈകാറും

തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകുമെന്ന് സിഡബ്യൂആര്‍ഡിഎം. അതേസമയം കേരളത്തില്‍ വേനല്‍ മഴ രണ്ടാഴ്ചയ്ക്ക് ശേഷം ഉണ്ടാകാന്‍ സാധ്യതയെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. ഒക്ടോബര്‍ മാസം മുതല്‍ ലഭിക്കേണ്ടിയിരുന്ന മഴയില്‍ കാര്യമായ കുറവുണ്ടായി.

പാലക്കാട്, കാസര്‍കോട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 40 ശതമാനം വരെയാണ് കുറവ് രേഖപ്പെടുത്തിയത്. ഈ ജില്ലകളില്‍ ഭൂഗര്‍ഭ ജല വിധാനവും താഴ്ന്നു. വടക്കന്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍, ഭൂഗര്‍ഭ ജലനിരപ്പ് ഇനിയും താഴുമെന്ന് സിഡബ്യുആര്‍ഡിഎന്റെ പഠനം വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് വേനല്‍ രൂക്ഷമായതോടെ പല ഭാഗങ്ങളിലെയും ഭൂഗര്‍ഭ ജലനിരപ്പ് വലിയതോതില്‍ താഴ്ന്നു. ഈ സാഹചര്യം ആശങ്ക കൂട്ടുകയാണെന്നാണ് സിഡബ്യുആര്‍ഡിഎം വ്യക്തമാക്കുന്നത്. തുടര്‍ന്ന് ശാസ്ത്രീയമായ ജലസംരക്ഷണ മാര്‍ഗങ്ങള്‍ തേടിയില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

വേനല്‍ മഴയെത്തിയാല്‍ കാര്യമായി തന്നെ ജലസംരക്ഷണം ലക്ഷ്യമിട്ട് ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ നടപ്പാകാനുള്ള ജലസംരക്ഷണത്തിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സിഡബ്യുആര്‍ഡിഎം ഉടന്‍ കൈകാറും.

Exit mobile version