ശബരിമല ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും

ആറാട്ട് ബലിയോടെ കൊടിയിറക്ക് നടക്കും. ഉത്സവത്തോട് അനുബന്ധിച്ച് സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക് അനുഭവപ്പെടുന്നുണ്ട്

പമ്പ: ശബരിമലയില്‍ ആറാട്ട് ഉത്സവം ഇന്ന്. രാവിലെ പത്തരയോടെ ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് നിന്ന് പമ്പയില്‍ എത്തും. രാവിലെ 11 മണിക്ക് തന്ത്രി കണ്ഠരര്‍ മഹേശ്വരരുടെ നേതൃത്വത്തിലാണ് ആറാട്ട് ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഉച്ചയോടെ ആറാട്ട് ചടങ്ങുകള്‍ പൂര്‍ത്തിയാകും.

ഇതിന് ശേഷം ശീവേലി ബിംബം പമ്പ ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ആറ് മണിയോടെ തിരിച്ചെഴുന്നള്ളത്ത് സന്നിധാനത്ത് എത്തിച്ചേരുന്നതോടെ പത്ത് ദിവസം നീണ്ട നിന്ന് ഉത്സവത്തിന് സമാപിക്കും. ശേഷം ആറാട്ട് ബലിയോടെ കൊടിയിറക്ക് നടക്കും. ഉത്സവത്തോട് അനുബന്ധിച്ച് സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക് അനുഭവപ്പെടുന്നുണ്ട്. തുടര്‍ന്ന് വിഷു പൂജയ്ക്കായി ശബരിമല നട അടുത്ത മാസം തുറക്കും.

Exit mobile version