സംസ്ഥാനം കൊടും വരള്‍ച്ചയിലേക്ക്! ആറ് ജില്ലകളില്‍ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളാണ് കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നത്.

സംസ്ഥാനത്ത് കൊടും വരള്‍ച്ചയിലേക്ക്. കേരളത്തിലെ ആറ് ജില്ലകള്‍ കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളാണ് കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നത്.

ലഭ്യമായ വെള്ളം കരുതലോടെ വിനിയോഗിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്നാണ് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കൂടാതെ കേരളത്തിലെ പുഴകള്‍ മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി നേരത്തെ വറ്റി വരളുകയാണ്. പ്രളയത്തെ തുടര്‍ന്ന് നദീതടങ്ങള്‍ തകര്‍ന്നതും മണ്ണൊലിച്ച് പോയതും മൂലം വെള്ളം പിടിച്ച് നിര്‍ത്താനുള്ള ശേഷി നഷ്ടപ്പെട്ടതാണ് പുഴകള്‍ വരളാന്‍ കാരണമായി വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. അതേസമയം, വേനലിന്റെ തുടക്കത്തില്‍ തന്നെ പുഴകള്‍ വറ്റുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നുണ്ട്.

Exit mobile version