കൊടുങ്ങല്ലൂര്‍ ഭരണിക്ക് ഇന്ന് തുടക്കം

പാരമ്പര്യ അവകാശിയായ കാവില്‍ വീട്ടില്‍ ഉണ്ണിചെക്കന്‍ വലിയതമ്പുരാന്‍ കെ രാമവര്‍മരാജയില്‍ നിന്നു കൊടിയേറ്റത്തിനുള്ള അനുമതിയും ചടങ്ങിനു ധരിക്കാന്‍ പവിഴമാലയും ഏറ്റുവാങ്ങി

കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിനു ഇന്നു കൊടിയേറ്റം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങള്‍ മുറതെറ്റാതെ പാലിച്ചുപോരുന്ന ഭരണി ഉത്സവത്തിന്റെ ആദ്യ ചടങ്ങാണ് ചെറു ഭരണി.

പാരമ്പര്യ അവകാശിയായ കാവില്‍ വീട്ടില്‍ ഉണ്ണിചെക്കന്‍ വലിയതമ്പുരാന്‍ കെ രാമവര്‍മരാജയില്‍ നിന്നു കൊടിയേറ്റത്തിനുള്ള അനുമതിയും ചടങ്ങിനു ധരിക്കാന്‍ പവിഴമാലയും ഏറ്റുവാങ്ങി. ശേഷം പാരമ്പര്യ അവകാശിയായ കാവില്‍വീട്ടില്‍ ഉണ്ണിച്ചെക്കനും അനന്തരവനും ചേര്‍ന്നു ചെറുഭരണി ചടങ്ങുകള്‍ നിറവേറ്റി.

ഭരണി ഉത്സവത്തിന്റെ ഭാഗമായുള്ള ആദ്യ ചടങ്ങാണ് കുംഭ ഭരണി നാളിലെ കൊടികയറല്‍. രാവിലെ 7.45ന് കൊടിയേറ്റ ചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്രം മാനേജര്‍ യഹുലദാസ്, സുരേന്ദ്രവര്‍മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ശേഷം അവകാശികളായ എടമുക്കിലെ കുഡുംബി സമുദായക്കാര്‍ ക്ഷേത്രത്തിലെ ആല്‍മരങ്ങളിലും പന്തലുകളിലും കൊടികള്‍ ഉയര്‍ത്തി ഏപ്രില്‍ 7നു ഞായറാഴ്ചയാണ് പ്രസിദ്ധമായ കാവുതീണ്ടല്‍. 8നു ഭരണിയും.

Exit mobile version