ശബരിമലയില്‍ തിരക്ക് നിയന്ത്രണം; ഇന്നുമുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി

പൊലീസും കെഎസ്ആര്‍ടിസിയും ചേര്‍ന്നാണ് തിരക്ക് നിയന്ത്രിക്കുന്നതിനായി പുതിയ സംവിധാനം കൊണ്ടുവന്നത്

തിരുവനന്തപുരം: ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഡിജിറ്റില്‍ക്യൂ മാനേജ്‌മെന്റ് സിസ്റ്റം വഴി ഇന്നു മുതല്‍ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി ബുക്കിങ് ചെയ്യാം.കേരള പൊലീസിന്റെ sabarimala.com എന്ന വെബ്‌സൈറ്റില്‌നിന്നാണ് ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പൊലീസും കെഎസ്ആര്‍ടിസിയും ചേര്‍ന്നാണ് തിരക്ക് നിയന്ത്രിക്കുന്നതിനായി പുതിയ സംവിധാനം കൊണ്ടുവന്നത്. നിലയ്ക്കലില്‍നിന്ന് പമ്പവരെ കെഎസ്ആര്‍ടിസി ബസ് ടിക്കറ്റും ബുക്ക് ചെയ്യാം. ഒരു ടിക്കറ്റില്‍ പത്ത് തീര്‍ത്ഥാടകര്‍ക്ക് യാത്ര ചെയ്യാനുള്ള സ്വകര്യവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. keralartc.com എന്ന വെബ്‌സൈറ്റിലും ടിക്കറ്റ് ബുക്ക് ചെയ്യാം. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നിലക്കല്‍ മുതല്‍ തിരക്ക് നിയന്ത്രിക്കാനാണ് പോലീസിന്റെ തീരുമാനം.

Exit mobile version