തിരുവനന്തപുരം വിമാനത്താവളത്തില്‍ വനിതാ പൈലറ്റിനെ അപമാനിച്ചു: ടാക്‌സി ഡ്രൈവര്‍ക്കെതിരെ പരാതി

വിമാനത്താവളത്തില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഹോട്ടല്‍ റൂമിലേക്ക് പോകാന്‍ വാഹനം കാത്തുനില്‍ക്കുന്ന സമയത്താണ് ഡല്‍ഹി സ്വദേശിനിയായ വനിതാ പൈലറ്റിനെ യുവാവ് അശ്ലീല പരാമര്‍ശം നടത്തി അപമാനിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വനിതാ പൈലറ്റിനെ ടാക്‌സി ഡ്രൈവര്‍ അപമാനിച്ചു. ഇന്നലെ രാത്രി 11.15 നാണ് സംഭവം. വിമാനത്താവളത്തില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഹോട്ടല്‍ റൂമിലേക്ക് പോകാന്‍ വാഹനം കാത്തുനില്‍ക്കുന്ന സമയത്താണ് ഡല്‍ഹി സ്വദേശിനിയായ വനിതാ പൈലറ്റിനെ യുവാവ് അശ്ലീല പരാമര്‍ശം നടത്തി അപമാനിച്ചത്. ഇന്നലെ ലോക വനിതാ ദിനത്തിലായിരുന്നു സംഭവം. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ വലിയതുറ പോലീസ് കേസ് എടുത്തു.

Exit mobile version