കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്റെ ബാഗില്‍ നിന്ന് കണ്ടെത്തിയ തോക്ക് ഉത്തരേന്ത്യയില്‍ നിന്നുള്ളത്

തബഞ്ചര്‍ എന്നറിയപ്പെടുന്ന നാടന്‍ തോക്കാണിതെന്നും രണ്ട് വര്‍ഷം മുന്‍പ് അട്ടപ്പാടിയില്‍ അഗളി പോലീസ് പിടികൂടിയ കാളിദാസന്‍ എന്ന മാവോയിസ്റ്റിന്റെ പക്കലും ഇതേ ഇനത്തില്‍പ്പെട്ട തോക്കുണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കുന്നു

വൈത്തിരി: വൈത്തിരിയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീലിന്റെ തോക്ക് കണ്ടെത്തി. ബാഗിനുള്ളില്‍ നിന്ന് കണ്ടെടുത്ത തോട്ട് ഉത്തരേന്ത്യ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന തോക്കാണെന്ന് പോലീസ്.

തബഞ്ചര്‍ എന്നറിയപ്പെടുന്ന നാടന്‍ തോക്കാണിതെന്നും രണ്ട് വര്‍ഷം മുന്‍പ് അട്ടപ്പാടിയില്‍ അഗളി പോലീസ് പിടികൂടിയ കാളിദാസന്‍ എന്ന മാവോയിസ്റ്റിന്റെ പക്കലും ഇതേ ഇനത്തില്‍പ്പെട്ട തോക്കുണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കുന്നു.

നാടന്‍ തോക്കിനൊപ്പം ലൈറ്റര്‍, ബീഡി, ടോര്‍ച്ച്, തിരകള്‍ എന്നിവയാണ് ജലീലിന്റെ ബാഗില്‍നിന്നു കണ്ടെടുത്തത്. ഇത് കോടതിയിലേക്കും തുടര്‍ന്ന് ഫൊറന്‍സിക് ലാബിലേക്കും അയയ്ക്കും.

അതേസമയം ജലീലിന്റെ കൂടെയുണ്ടായിരുന്ന മാവോയിസ്റ്റ് എകെ 47നോട് സാമ്യമുള്ള തോക്കുമായി നില്‍ക്കുന്ന ഫോട്ടോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

Exit mobile version