സംസ്ഥാനത്തെ വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാന്‍ ഒരുങ്ങി വോട്ടുവണ്ടി യാത്ര തുടങ്ങി; കളക്ടര്‍ വാസുകി ഫ്‌ളാഗ് ഓഫ് ചെയ്തു

വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യേണ്ട പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാനാണ് വോട്ടുവണ്ടിയുടെ യാത്ര. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, വിവിപാറ്റ് സംവിധാനം എന്നിവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യം.

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാന്‍ ഒരുങ്ങി വോട്ടുവണ്ടി. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ മണ്ഡലങ്ങളിലും ഇനി വോട്ടുവണ്ടി എത്തും. തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ വാസുകി വോട്ടുവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.

വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യേണ്ട പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാനാണ് വോട്ടുവണ്ടിയുടെ യാത്ര. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, വിവിപാറ്റ് സംവിധാനം എന്നിവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യം.

ആദ്യമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് സംവിധാനം വരുന്നത്. വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുന്നതിനൊപ്പം വോട്ട് ചെയ്യാന്‍ പരിശീലിപ്പിക്കുകയും ചെയ്യും. വോട്ടെടുപ്പിന് തൊട്ടുമുന്‍പുള്ള ദിവസം വരെ വോട്ടുവണ്ടി മണ്ഡലങ്ങളില്‍ പര്യടനം നടത്തും. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസും അതാത് ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.

Exit mobile version