അരീക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

മകള്‍ ബലാത്സംഗത്തിനിരയായ വിവരം അറിഞ്ഞ മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരെയും ചൈല്‍ഡ് ലൈനെയും സമീപിക്കുകയായിരുന്നു

മലപ്പുറം: അരീക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. അരീക്കോട് കരിക്കാട്ടുതൊടി സ്വദേശി രമേശന്‍, സുഹൃത്തുക്കളായ ഹാരിസ്, മുബഷിര്‍, ശ്രീകാന്ത്, ജോബിഷ്‌ലാല്‍ എന്നിവരാണ് പിടിയിലായത്.

മകള്‍ ബലാത്സംഗത്തിനിരയായ വിവരം അറിഞ്ഞ മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരെയും ചൈല്‍ഡ് ലൈനെയും സമീപിക്കുകയായിരുന്നു. അരീക്കോട് പോലീസിലും പരാതി നല്‍കി. തുടര്‍ന്നായിരുന്നു അറസ്റ്റ്. രമേശനാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. മറ്റു നാല് പേരും ചേര്‍ന്നാണ് രമേശനെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ചത്.

Exit mobile version