വേനല്‍ കടുക്കുന്നു; വെള്ളം ലഭ്യമാകുന്ന കിണറുകളില്‍ ഡീസലും കലരുന്നു! സമീപത്തെ പമ്പിനെതിരെ പരാതിയുമായി നാട്ടുകാര്‍

ഇതേ തുടര്‍ന്ന് കോര്‍പറേഷനും ഭൂഗര്‍ഭജലവകുപ്പും ആന്വേഷണം ആരംഭിച്ചു.

കണ്ണൂര്‍: കണ്ണൂര്‍ കണ്ണോത്തുംചാലിലെ വീട്ടുകിണറുകളില്‍ ഡീസല്‍ കലരുന്നു. വേനല്‍ കടുക്കുമ്പോഴാണ് ലഭ്യമാകുന്ന കിണറുകളില്‍ ഡീസല്‍ കലരുന്നത്. ഇതോടെ നിവാസികള്‍ ആശങ്കയിലാണ്. സമീപത്തെ പമ്പില്‍നിന്ന് ഒഴുകിയെത്തിയതാണെന്നാണ് നാട്ടുകാരുടെ പരാതി. ഇതേ തുടര്‍ന്ന് കോര്‍പറേഷനും ഭൂഗര്‍ഭജലവകുപ്പും ആന്വേഷണം ആരംഭിച്ചു.

എന്നാല്‍ ഇന്ധന ചോര്‍ച്ചയില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് പമ്പ് അധികൃതര്‍. പത്തോളം കിണറുകളിലാണ് ഡീസല്‍ കലര്‍ന്നത്. വെള്ളം കോരിയെടുത്താല്‍ ഡീസല്‍ വെള്ളത്തിന് മുകളില്‍ പൊങ്ങികിടക്കും.

തീയിട്ടാല്‍ ഡീസല്‍ മുഴവന്‍ കത്തിതീരും. ഇതിന് മുന്‍പ് പെട്രോളും കിണറുകളിലെത്തിയിരുന്നു. ഇന്ധന ചോര്‍ച്ചയില്ലെന്നാണ് പമ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഭൂഗര്‍ഭജലവകുപ്പും കോര്‍പറേഷന്റെ ആരോഗ്യവിഭാഗവും പരിശോധന ആരംഭിച്ചു.

Exit mobile version