കര്‍ഷക ആത്മഹത്യ; കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ ഇന്ന് ഇടുക്കിയില്‍

തൊടുപുഴയില്‍ ചേരുന്ന ജില്ലാതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ മന്ത്രി പങ്കെടുക്കും.

ഇടുക്കി: ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യ തുടരുന്ന സാഹചര്യത്തില്‍ കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ ഇന്ന് ജില്ലയില്‍ സന്ദര്‍ശനം നടത്തും. തൊടുപുഴയില്‍ ചേരുന്ന ജില്ലാതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ മന്ത്രി പങ്കെടുക്കും. കഴിഞ്ഞ ദിവസം സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി എടുത്ത തീരുമാനങ്ങള്‍ യോഗത്തില്‍ മന്ത്രി വിശദീകരിക്കും.

കര്‍ഷകരുടെ വായ്പകളില്‍ ഡിസംബര്‍ 31 വരെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന സര്‍ക്കാര്‍ തീരുമാനം ബാങ്കേഴ്സ് സമിതി അംഗീകരിച്ചിരുന്നു. കര്‍ഷരോട് ബാങ്കുകള്‍ സ്വീകരിക്കണ്ടേ തുടര്‍ സമീപനങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. രാവിലെ പത്തിന് തുടങ്ങുന്ന യോഗത്തില്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയിലെ പ്രതിനിധികളും പങ്കെടുക്കും.

Exit mobile version