ദേവസ്വം ബോര്‍ഡില്‍ ചട്ടം മറികടന്ന് നിയമനം നല്‍കി; തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് കുറ്റപത്രം

തുഷാര്‍ വെള്ളാപ്പള്ളി ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന കാലത്ത് രഞ്ജിത്ത്, രാജു എന്നീ ഉദ്യോഗസ്ഥരെ ചട്ടങ്ങള്‍ ലംഘിച്ച് ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചു എന്ന് കാണിച്ച് കൊടുങ്ങല്ലൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് കേസ്

കൊച്ചി: ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സിന്റെ കുറ്റപത്രം. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ചട്ടങ്ങള്‍ മറികടന്ന് രണ്ട് ഉദ്യോഗസ്ഥരെ ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചു എന്ന കേസിലാണ് കുറ്റപത്രം തയ്യാറായിരിക്കുന്നത്.
ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്ന ടി വി ചന്ദ്രമോഹനും കേസില്‍ പ്രതിയാണ്.

തുഷാര്‍ വെള്ളാപ്പള്ളി ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന കാലത്ത് രഞ്ജിത്ത്, രാജു എന്നീ ഉദ്യോഗസ്ഥരെ ചട്ടങ്ങള്‍ ലംഘിച്ച് ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചു എന്ന് കാണിച്ച് കൊടുങ്ങല്ലൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് കേസ്. കേസില്‍ ഏഴുപേരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് അനുമതി തേടിയിട്ടുണ്ട്. പുതിയ നിയമം അനുസരിച്ച് ദേവസ്വം ബോര്‍ഡ് ഭാരവാഹികളായിരുന്നവരെയും പബ്ലിക് സെര്‍വന്റായി കണക്കാക്കുന്നുണ്ട്. സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചാലുടന്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും

Exit mobile version