വെള്ളറട: തിരുവനന്തപുരത്ത് ക്രിസ്ത്യന്‍ പള്ളിയ്ക്ക് തീയിട്ട സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പേരേക്കോണം വേലിക്കകം ബാബുഭവനില്‍ ചന്ദ്രബാബുവാണ് പോലീസ് പിടിയിലായത്.
പേരേക്കോണം ജങ്ഷന് സമീപം പ്രവര്‍ത്തിച്ചുവന്ന അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച് ഹാളാണ് പ്രതി അഗ്നിയ്ക്ക് ഇരയാക്കിയത്. കഴിഞ്ഞയാഴ്ചയാണ് ഹാള്‍ കത്തിച്ചത്. പള്ളിയ്ക്ക് നേരെ ഇതിനു മുന്‍പും ആക്രമണം ഉണ്ടായിരുന്നു.
പള്ളി കത്തിച്ചതിലൂടെ സംസ്ഥാനത്ത് വര്‍ഗീയ കലാപം അഴിച്ചുവിട്ട് ലഹള സൃഷ്ടിക്കാനാണ് ഇയാള്‍ ശ്രമിച്ചതെന്ന വിമര്‍ശനവും ഇതിനോടകം ശക്തമാകുന്നുണ്ട്.