ദിവസങ്ങളായി വിടാതെ തൊണ്ടവേദന; ഉദ്ഘാടനങ്ങള്‍ ‘ഒഴിവാക്കി’ മുഖ്യമന്ത്രി, തൃശ്ശൂരില്‍ മാത്രം ഒഴിവാക്കിയത് ആറോളം പരിപാടികള്‍

ഡോക്ടര്‍മാര്‍ സംസാര നിയന്ത്രണം നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പ്രസംഗിച്ചേക്കുമെന്നാണ് വിവരം.

തൃശ്ശൂര്‍: ദിവസങ്ങളായി മുഖ്യമന്ത്രി പിണറായി വിജയനെ അലട്ടി തൊണ്ടവേദന. ഇതോടെ പല ഉദ്ഘാടന പരിപാടികളും റദ്ദാക്കുകയാണ്. ഈ സാഹചര്യത്തില്‍ തൃശ്ശൂരില്‍ മാത്രം ഒഴിവാക്കിയത് ആറോളം ഉദ്ഘാടന ചടങ്ങുകളാണ്. എന്നാല്‍ ഇടതുമുന്നണിയുടെ കേരള സംരക്ഷണയാത്രയുടെ സമാപനയോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. തേക്കിന്‍കാട് മൈതാനത്ത് വൈകിട്ട് 5നാണ് സമാപനയോഗം.

ഡോക്ടര്‍മാര്‍ സംസാര നിയന്ത്രണം നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പ്രസംഗിച്ചേക്കുമെന്നാണ് വിവരം. തൊണ്ട വേദന കാരണം കഴിഞ്ഞ മാസം 27ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നത് കുറച്ചിരുന്നു. ചിലയിടത്ത് പ്രസംഗിച്ചുമില്ല. തൃശ്ശൂര്‍ ജില്ലയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന വിവിധ പരിപാടികള്‍ മന്ത്രിമാരാണ് ഉദ്ഘാടനം ചെയ്തത്.

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനോദ്ഘാടനം, കേരള വനം ഗവേഷണ കേന്ദ്രത്തിലെ പുതിയ വനിതാ ഹോസ്റ്റല്‍, തെക്കുംകര പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം തുടങ്ങിയവയാണ് മുഖ്യമന്ത്രിക്ക് ഇന്ന് ജില്ലയില്‍ ഉണ്ടായിരുന്ന പരിപാടികള്‍.

Exit mobile version