ഭീകരാക്രമണ സാധ്യത; കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പുറം കടലില്‍ കണ്ടാല്‍ അറിയിക്കണമെന്ന് മത്സ്യ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുര: അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കെ കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പുറം കടലില്‍ കണ്ടാല്‍ അറിയിക്കണമെന്ന് മത്സ്യ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കടല്‍ വഴിയും അക്രമത്തിന് സാധ്യതയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ദേശം. ഫിഷറീസ് വകുപ്പിന്റേതാണ് മുന്നറിയിപ്പ്.

അതേസമയം, അതിര്‍ത്തി ജില്ലകളില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇന്നലെ രാത്രി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പൂഞ്ചില്‍ നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേരും അഞ്ചു സുരക്ഷ സൈനികരുമാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് വെസ്റ്റേണ്‍ റെയില്‍വേ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Exit mobile version