സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ നടപ്പാതയുമായി പയ്യാമ്പലം ബീച്ച്

സൗരോര്‍ജവിളക്കുകള്‍, നടപ്പാത, ഇരിപ്പിടങ്ങള്‍, മഴക്കൂടാരം തുടങ്ങിയവയുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്

കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലത്തില്‍ കടലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഇനി നടപ്പാത. ബീച്ച് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് നടപ്പാത നിര്‍മ്മിച്ചത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ 3.5 കോടി രൂപ ചെലവാക്കി നിര്‍മ്മിച്ച നടപാതെയ്ക്ക് ഒരുകിലോമീറ്റര്‍ നീളമാണുള്ളത്.

പികെ ശ്രീമതി എംപിയാണ് നടപ്പാത നാടിന് സമര്‍പ്പിച്ചത്. അതേസമയം പയ്യാമ്പലത്തില്‍ നടപ്പാത വന്നതോടെ വൈകുന്നേരങ്ങളില്‍ ബീച്ച് സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. സൗരോര്‍ജവിളക്കുകള്‍, നടപ്പാത, ഇരിപ്പിടങ്ങള്‍, മഴക്കൂടാരം തുടങ്ങിയവയുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്.

എന്നാല്‍ സന്ദര്‍ശകരുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ നിലവിലില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടിക്ക് കോര്‍പ്പറേഷന്‍ പദ്ധതി ആവിഷ്‌കരിച്ചുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു.

Exit mobile version