ഡി സിനിമാസ്; ഭൂമി കയ്യേറിയെന്ന കേസില്‍ ആരെയും പ്രതി ചേര്‍ക്കാതെ അന്വേഷണം തുടരണമെന്ന് വിജിലന്‍സിനോട് ഹൈക്കോടതി

കൊച്ചി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ഭൂമി കയ്യേറി നിര്‍മ്മിച്ചതാണെന്ന കേസില്‍ അന്വേഷണം തുടരണമെന്ന് വിജിലന്‍സിനോട് ഹൈക്കോടതി. കേസില്‍ ആരെയും പ്രതി ചേര്‍ക്കാതെ തന്നെ അന്വേഷണം തുടരാനാണ് കോടതിയുടെ നിര്‍ദേശം.

മുന്‍പ് ദിലീപ് ഭൂമി കയ്യേറിയിട്ടില്ലെന്ന് കാണിച്ച് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിയിരുന്നു. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അന്വേഷണം തുടരുക തന്നെ വേണം എന്നുമാണ് വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചത്.

തൃശ്ശൂരില്‍ ചാലക്കുടിയില്‍ ഡി സിനിമാസ് എന്ന ആഡംബര തീയ്യേറ്റര്‍ സമുച്ചയം നിര്‍മ്മിക്കുന്നതിനായി ഒരേക്കറോളം സര്‍ക്കാര്‍ ഭൂമി നടന്‍ ദിലീപ് വ്യാജരേഖ ഉപയോഗിച്ച് കൈവശപ്പെടുത്തി എന്നാണ് കേസ്.

Exit mobile version