അഭിനന്ദനെ വിട്ടുകിട്ടാനായി നടത്തിയ ശ്രമങ്ങള്‍ക്ക് നന്ദി; സിദ്ദുവിനും ഇമ്രാന്‍ഖാനും നന്ദി അറിയിച്ച് ഉമ്മന്‍ചാണ്ടി

ഇന്ത്യയും പാകിസ്താനും ഇടയില്‍ വേഗം സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി ട്വീറ്റില്‍ പറയുന്നു.

ന്യൂഡല്‍ഹി: പാകിസ്താന്റെ പിടിയിലായ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടുകിട്ടാനായി നടത്തിയ ശ്രമങ്ങള്‍ക്ക്, മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദുവിന് നന്ദി പറഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഭിനന്ദനെ വിട്ടയച്ച ഇമ്രാന്‍ ഖാന്റെ നല്ല മനസ്സിനും ഉമ്മന്‍ചാണ്ടി നന്ദി അറിയിച്ചു. ഇന്ത്യയും പാകിസ്താനും ഇടയില്‍ വേഗം സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി ട്വീറ്റില്‍ പറയുന്നു.

അതേസമയം, മൂന്ന് ദിവസത്തെ ആശങ്കകള്‍ക്ക് വിരാമമിട്ടാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഇന്നലെ ഇന്ത്യയിലെത്തിയത്. ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി അദ്ദേഹത്തെ സ്വീകരിച്ചു. വൈദ്യപരിശോധനകള്‍ക്കായി അഭിനന്ദനെ ഇന്ന് ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിക്കും.

Exit mobile version