താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമിയിലെ കുടിയേറ്റക്കാരെ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു

510 കുടുംബങ്ങളില്‍ 404 പേര്‍ക്ക് കഴിഞ്ഞ വിഎസ് സര്‍ക്കാറിന്റെ കാലത്ത് കൈവശാവകാശ രേഖ നല്‍കിയിരുന്നു. ബാക്കിയുള്ള 106 കുടുംബങ്ങളെ ഒഴിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തെ തുടര്‍ന്ന് നേരത്തെ മൂന്ന് തവണ റവന്യൂ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമിയില്‍ താമസിക്കുന്ന 106 കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തോടെ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു.

നേരത്തെ 510 കുടുംബങ്ങളില്‍ 404 പേര്‍ക്ക് കഴിഞ്ഞ വിഎസ് സര്‍ക്കാറിന്റെ കാലത്ത് കൈവശാവകാശ രേഖ നല്‍കിയിരുന്നു. ബാക്കിയുള്ള 106 കുടുംബങ്ങളെ ഒഴിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തെ തുടര്‍ന്ന് നേരത്തെ മൂന്ന് തവണ റവന്യൂ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു.

എന്നാല്‍ ഇത്തവണ കുടുംബങ്ങളെ ഒഴിപ്പിക്കാനായി സബ് കലക്ടര്‍, തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ വന്‍ പോലീസ് സന്നാഹത്തോടെ സ്ഥലത്തെത്തിയെങ്കിലും കോളനി കവാടത്തില്‍ തടഞ്ഞു.

കോടതി ഉത്തരവ് നടപ്പിലാക്കാതെ വേറെ വഴിയില്ലെന്ന് സബ് കലക്ടര്‍ പ്രതിഷേധക്കാരെ അറിയിച്ചു. കോടതി ഉത്തരവ് നടപ്പിലാക്കാന്‍ വൈകിട്ടോടെയാണ് റവന്യൂ സംഘം മടങ്ങുകയാണ് ചെയ്തത്.

Exit mobile version