വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഫീസ് വര്‍ധിക്കും

ഫീസ് റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ച ഫീസ് ഘടന ചോദ്യം ചെയ്ത് കണ്ണൂര്‍, കരുണ അടക്കമുള്ള 21 മാനേജ്മെന്റുകളാണ് ഹൈകോടതിയില്‍ ഹരജി നല്‍യത്. നിലവില്‍ ഈ 21 കോളേജുകള്‍ക്ക് 4.68 ലക്ഷം മുതല്‍ 5.30 ലക്ഷം വരെയാണ് ഫീസ്

കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഫീസ് സംബന്ധിച്ച് നല്‍കിയ ഹര്‍ജിയില്‍ മാനേജ്മെന്റുകള്‍ അനുകൂല വിധി. രണ്ട് മാസത്തിനകം പുതിയ ഫീസ് ഘടന കൊണ്ടു വരണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ പുതിയ ഫീസ് ഘടന വരുന്നതുവരെ നിലവിലുള്ള ഫീസ് ഘടന തുടരാം.

ഫീസ് റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ച ഫീസ് ഘടന ചോദ്യം ചെയ്ത് കണ്ണൂര്‍, കരുണ അടക്കമുള്ള 21 മാനേജ്മെന്റുകളാണ് ഹൈകോടതിയില്‍ ഹരജി നല്‍യത്. നിലവില്‍ ഈ 21 കോളേജുകള്‍ക്ക് 4.68 ലക്ഷം മുതല്‍ 5.30 ലക്ഷം വരെയാണ് ഫീസ്.

എന്നാല്‍ ഇപ്പോള്‍ 11 ലക്ഷം മുതല്‍ 15 ലക്ഷംവരെ വാര്‍ഷിക ഫീസ് ലഭിക്കണമെന്നാണ് മേനേജ്മെന്റുകള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കേസില്‍ കെഎം, സിടി മെഡിക്കല്‍ കോളേജിലെ അടക്കം നൂറിലേറെ വിദ്യാര്‍ഥികളും രക്ഷിതാക്കളും കക്ഷി ചേര്‍ന്നിരുന്നു.

Exit mobile version