ശാസ്താംകോട്ട തടാകതീരത്ത് വന്‍ അഗ്നി ബാധ; നശിച്ചത് ഹരിതതീരം പദ്ധതി

തീപിടിത്തത്തില്‍ ഹരിതതീരം പദ്ധതിയുടെ ഭാഗമായി നട്ടുവളര്‍ത്തിയഫലവൃക്ഷങ്ങളും മണ്ണൊലിപ്പ് തടയാന്‍ സ്ഥാപിച്ച കയര്‍ഭൂവസ്ത്രവും കത്തി നശിച്ചു

ശാസ്താംകോട്ട: ശാസ്താംകോട്ടയിലെ തടാക തീരത്ത് വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ ഹരിതതീരം പദ്ധതിയുടെ ഭാഗമായി നട്ടുവളര്‍ത്തിയഫലവൃക്ഷങ്ങളും മണ്ണൊലിപ്പ് തടയാന്‍ സ്ഥാപിച്ച കയര്‍ഭൂവസ്ത്രവും കത്തി നശിച്ചു.

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും പടിഞ്ഞാറെ കല്ലട പഞ്ചായത്തുകള്‍ സഹകരിച്ച് 16.5 ലക്ഷം രൂപയുടെ ഹരിതതീരം പദ്ധതി ആണ് നടപ്പിലാക്കിയിരുന്നത്.

അഗ്നിരക്ഷാസംഘം എത്തിയെങ്കിലും ഒരു മണിക്കൂറിനു ശേഷമാണു പൂര്‍ണമായും തീ അണയ്ക്കാന്‍ കഴഞ്ഞത്. ആദ്യം വള്ളക്കാരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രിച്ചച്ചു തുടങ്ങിയത്.

Exit mobile version