ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം; എതിര്‍പ്പ് പ്രകടിപ്പിച്ച് ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി

മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന്റെ പേരിലായിരുന്നു തര്‍ക്കം. ഇതാദ്യമായാണ് അവാര്‍ഡ് പ്രഖ്യാപനത്തില്‍ നിന്നും ജൂറി ചെയര്‍മാന്‍ വിട്ടു നില്‍ക്കുന്നത്. മികച്ച ചിത്രത്തിന്റെ സംവിധായകനു തന്നെയാണ് മികച്ച സംവിധായകനുള്ള അവര്‍ഡ് നല്‍കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി

തിരുവനന്തപുരം: 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി. അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് അവസാന സെഷനില്‍ നിന്നും ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി ഇറങ്ങിപ്പോയി.

മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന്റെ പേരിലായിരുന്നു തര്‍ക്കം. ഇതാദ്യമായാണ് അവാര്‍ഡ് പ്രഖ്യാപനത്തില്‍ നിന്നും ജൂറി ചെയര്‍മാന്‍ വിട്ടു നില്‍ക്കുന്നത്. മികച്ച ചിത്രത്തിന്റെ സംവിധായകനു തന്നെയാണ് മികച്ച സംവിധായകനുള്ള അവര്‍ഡ് നല്‍കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇത്തവണത്തെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ കരസ്ഥമാക്കിയത് കാന്തന്‍- ദി ലവര്‍ ഓഫ് കളറാണ്. അത് കൊണ്ട് തന്നെ ഈ ചിത്രത്തിന്റെ സംവിധായകന്‍ സി ഷെരീഫിന് തന്നെ മികച്ച സംവിധായകനുള്ള അവാര്‍ഡും നല്‍കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ജൂറി ചെയര്‍മാന്റെ വാദം മറ്റ് അംഗങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് അവാര്‍ഡ് പ്രഖ്യാപനത്തില്‍ നിന്നും കുമാര്‍ സാഹ്നി വിട്ട് നിന്നു.

Exit mobile version