രാജ്യം മുഴുവന്‍ നിന്നോടൊപ്പം; അഭിനന്ദന് വേണ്ടി പ്രാര്‍ത്ഥനകളുമായി മോഹന്‍ലാല്‍

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മോഹന്‍ലാല്‍ രംഗത്ത് വന്നിരിക്കുന്നത്

തിരുവനന്തപുരം: വ്യോമസേനയുടെ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ തിരിച്ചെത്തിയിട്ടില്ലെന്ന് ഇന്ത്യ സ്ഥിരീകരിച്ചതിന് തൊട്ടു പിന്നാലെ അഭിനന്ദനന് വേണ്ടി പ്രാര്‍ത്ഥനകളുമായി ലഫ്റ്റനന്റ് കേര്‍ണല്‍ പത്മശ്രീ ഭരത് മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മോഹന്‍ലാല്‍ രംഗത്ത് വന്നിരിക്കുന്നത്.

‘രാജ്യം മുഴുവന്‍ നിന്നോടൊപ്പം ഉണ്ട്. മാതൃരാജ്യത്തിന് വേണ്ടി പോരാടുന്ന ധീര പുത്രന്‍ സുരക്ഷിതമായി എത്രയും പെട്ടെന്ന് തിരിച്ചെത്താനായി പ്രാര്‍ത്ഥിക്കുന്നുവെന്ന്’ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Exit mobile version