അവളിനി വെറും ഹാദിയ അല്ല, ഡോ ഹാദിയ അശോകന്‍ !എണ്ണമറ്റ പ്രാര്‍ത്ഥനകളുടെയും വിഭ്രാന്തികളുടെയും തടങ്കലിന്റെയും സ്നേഹത്തിന്റെയും ക്ഷമയുടെയും പ്രതിഫലം കൂടിയാണിത്; വൈറലായി ഭര്‍ത്താവിന്റെ കുറിപ്പ്

ഹൃദയ സ്പര്‍ശിയായ കുറിപ്പിനൊപ്പം ഹാദിയയുടെ മനോഹരമായ ചിത്രവും ഫെഫീന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നു

തിരുവനന്തപുരം: ഹാദിയ ഇനി മുതല്‍ ഡോക്ടര്‍ ഹാദിയ അശോകന്‍. ഭര്‍ത്താവ് ഷെഫീന്‍ ജഹാനാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്. ഹൃദയ സ്പര്‍ശിയായ കുറിപ്പിനൊപ്പം ഹാദിയയുടെ മനോഹരമായ ചിത്രവും ഫെഫീന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നു.

എണ്ണമറ്റ പ്രാര്‍ത്ഥനകളുടെയും വിഭ്രാന്തികളുടെയും തടങ്കലിന്റെയും സ്‌നേഹത്തിന്റെയും ക്ഷമയുടെയും പ്രതിഫലം കൂടിയാണ് ഈ തിളങ്ങുന്ന വിജയമെന്ന് ഷെഫീന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അല്‍ഹംദുലില്ല, അവസാനം എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു. നിന്നെ ഡോക്ടറെന്ന് വിളിക്കാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് ഷെഫീന്‍ കുറിച്ചു.

വൈക്കം സ്വദേശികളായ അശോകന്റെയും പൊന്നമ്മയുടെയും ഏകമകളാണ് അഖില. ആയൂര്‍വേദ ഡോക്ടറാകാന്‍ പഠിക്കുന്നതിനിടയിലാണ് ഇസ്ലാം മതം സ്വീകരിക്കുകയും ഷെഫീന്‍ ജഹാനെ വിവാഹം കഴിക്കുകയും ചെയ്യുന്നത്. കുറച്ച് കാലം വീട്ടു തടങ്കലില്‍ കഴിഞ്ഞ ഹാദിയയ്ക്ക് കോടതി വിധിയിലൂടെ ഷെഫീന്‍ ജഹാനൊപ്പം ജീവിക്കാന്‍ അനുമതി ലഭിച്ചു.

Exit mobile version