ഇഷ്ടഭക്ഷണത്തിന് ഇനി വിലക്കില്ല; തീയ്യേറ്ററുകളില്‍ പുറത്തുനിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് അനുമതി

പുതിയ അനുമതി അംഗീകരിച്ചതിലൂടെ തിയറ്ററിനുള്ളില്‍ നിന്ന് വില കൂടിയ സാധനങ്ങള്‍ വാങ്ങുന്ന രീതിക്ക് അറുതി വരികയാണ്

തിരുവനന്തപുരം: തിയറ്ററുകള്‍ക്ക് പുതിയ അനുമതിയുമായി മനുഷ്യാവകാശ കമ്മീഷന്‍. തിയറ്ററുകളിലേക്ക് പുറത്ത് നിന്ന് ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരാനും കയറ്റാനും അനുമതി.

കഴിഞ്ഞ ദിവസം പുറത്ത് നിന്ന് ഭക്ഷണവസ്തുക്കളുമായി നഗരത്തിലെ തിയറ്ററിലെത്തിയ കുടുംബത്തെ ബാഗ് പരിശോധിച്ച ശേഷം ഇറക്കിവിട്ട സംഭവത്തിനെതിരെ സമര്‍പ്പിച്ച പരാതിയില്‍ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

പ്രേക്ഷകര്‍ പുറത്തുനിന്നുള്ള ഭക്ഷണവുമായി എത്തുമ്പോള്‍ തയടരുതെന്ന് ആവശ്യപ്പെട്ട് തിയറ്ററുകള്‍ക്കു നോട്ടിസ് നല്‍കിയതായി നഗരസഭാ സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ രേഖാമൂലം അറിയിച്ചു. സാധാരണ തിയറ്ററിനുള്ളില്‍ പല സാധനങ്ങളും വില കൂട്ടിയാണ് വില്‍ക്കുന്നത്. പുതിയ അനുമതി അംഗീകരിച്ചതിലൂടെ തിയറ്ററിനുള്ളില്‍ നിന്ന് വില കൂടിയ സാധനങ്ങള്‍ വാങ്ങുന്ന രീതിക്ക് അറുതി വരികയാണ്.

Exit mobile version