ഇനി അവര്‍ ഭൂരഹിതര്‍ അല്ല; സ്വന്തമായൊരു വീടെന്ന സ്വപ്‌ന സാക്ഷാത്കാരത്തിന് അന്ത്യം, 217 കുടുംബങ്ങള്‍ ഇന്ന് മുതല്‍ ഫ്‌ളാറ്റിലേയ്ക്ക്

വര്‍ഷങ്ങളായി സ്വന്തമായൊരു വീട് ഇല്ലാതെ പുറമ്പോക്കിലും വാടകവീടുകളിലും ബന്ധുവീടുകളിലും അന്തിയുറങ്ങിയിരുന്നവരാണ് വീടിന്റെ ഉടമകളായി മാറിയത്.

അടിമാലി: വര്‍ഷങ്ങളായി സ്വന്തമായൊരു വീടില്ലെന്ന സ്വപ്‌ന സാക്ഷാത്കാരത്തിന് അന്ത്യമാകുന്നു. 217 കുടുംബങ്ങള്‍ ഇന്ന് ഫ്‌ളാറ്റിലേയ്ക്ക് മാറും. സര്‍ക്കാര്‍ നല്‍കുന്ന മനോഹരമായ ബഹുനില മന്ദിരത്തിന്റെ മുറിക്കുള്ളിലാണ് 217 കുടുംബങ്ങളും സുരക്ഷിതരാകുന്നത്. തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള ഭവനം ഫൗണ്ടേഷന്‍ അടിമാലി പഞ്ചായത്തില്‍ നിര്‍മ്മിച്ച ഫല്‍റ്റ് സമുച്ചയത്തിലേക്ക് 165 ഭൂരഹിത ഭവന രഹിതരായ കുടുംബങ്ങള്‍ തിങ്കളാഴ്ച അതിഥിയായും ഉടമകളായും എത്തും.

വര്‍ഷങ്ങളായി സ്വന്തമായൊരു വീട് ഇല്ലാതെ പുറമ്പോക്കിലും വാടകവീടുകളിലും ബന്ധുവീടുകളിലും അന്തിയുറങ്ങിയിരുന്നവരാണ് വീടിന്റെ ഉടമകളായി മാറിയത്. ആറു നിലകളാണ് ഈ കെട്ടിടത്തിന് ഉള്ളത്. അടിമാലി മച്ചിപ്ലാവില്‍ ഇരുന്നൂറേക്കര്‍ മെഴുകുംചാല്‍ പാതയോരത്താണ് ആറു നിലകളുള്ള കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ആദ്യഘട്ടം 165 കുടുംബങ്ങളെ താമസിപ്പിക്കും. നാല്‍പതു കുടുംബങ്ങള്‍ക്ക് പിന്നീടും അനുമതി നല്‍കും.

ജനനി പദ്ധതി പ്രകാരം ഭവനം ഫൗണ്ടേഷന്‍ കേരളയാണ് 26 കോടി ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കിടപ്പുമുറി, അടുക്കള, ഹാള്‍ ഉള്‍പ്പെടെ 400 ചതുരശ്ര അടി വിസ്തീര്‍ണം ഓരോ ഫ്ലാറ്റിനുമുണ്ട്. ഒന്നര ഏക്കര്‍ സ്ഥലത്താണ് ഭവനം ഫൗണ്ടേഷന്റെ പദ്ധതി പൂര്‍ത്തിയായത്. മാലിന്യ സംസ്‌കരണത്തിനായി 12 ലക്ഷം രൂപയുടെ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ്, ഫ്ളാറ്റിലേക്ക് 10.50 ലക്ഷം ചെലവില്‍ റോഡ് എന്നിവ പഞ്ചായത്ത് നിര്‍മ്മിച്ചു. ആരോഗ്യ ഉപകേന്ദ്രം, അങ്കണവാടി, ലൈബ്രറി, തൊഴില്‍ പരിശീലന കേന്ദ്രം, കളിസ്ഥലം എന്നിവയും സമുച്ചയത്തോട് അനുബന്ധിച്ചുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം ഞ്ചിന് പഞ്ചായത്ത് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള വേദിയില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രി എസി മൊയ്തീന്‍ ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറും. എസ് രാജേന്ദ്രന്‍ എംഎല്‍എ അധ്യക്ഷതയും വഹിക്കും.

Exit mobile version