എടിഎം കൗണ്ടറില്‍ വെച്ച് കുട്ടിയെ കാണാതായി; പോലീസിന്റെയും നാട്ടുകാരുടെയും ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ കുട്ടിയെ കണ്ടെത്തി

തൃക്കുളം ഹൈസ്‌കൂള്‍ പരിസരത്തുവെച്ച് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ട കുഞ്ഞിനെ പോലീസെത്തി സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് അമ്മയ്ക്ക് കൈമാറി. കുട്ടി അത്രയും ദൂരം തനിയെ നടന്നുപോയെന്നാണ് കരുതുന്നത്.

ചെമ്മാട്: ചെമ്മാട് എസ്ബിഐ എടിഎം കൗണ്ടറില്‍ നിന്ന് മൂന്നരവയസ്സുകാരനെ കാണാതായി. പണം പിന്‍വലിക്കാന്‍ അമ്മയ്ക്കും സഹോദരിക്കൊപ്പം എത്തിയ കുട്ടിയെ ആണ് കാണാതായത്. എടിഎം കൗണ്ടറില്‍ നിന്ന് പണം പിന്‍വലിച്ച് തിരിഞ്ഞിനോക്കിയപ്പോള്‍ മകനെ കാണുന്നില്ല.

അമ്മയുടെ ബഹളംകേട്ട് എത്തിയ ഓട്ടോഡ്രൈവറും നാട്ടുകരും കുട്ടിക്കുള്ള തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഇതിനിടെ തൃക്കുളം ഹൈസ്‌കൂള്‍ പരിസരത്തുവെച്ച് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ട കുഞ്ഞിനെ പോലീസെത്തി സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് അമ്മയ്ക്ക് കൈമാറി. കുട്ടി അത്രയും ദൂരം തനിയെ നടന്നുപോയെന്നാണ് കരുതുന്നത്.

Exit mobile version