ബാങ്ക് ലോക്കറില്‍ നിന്നും അമ്മയുടെ സ്വര്‍ണ്ണം കവര്‍ന്നു; വളര്‍ത്തുമകളും നവവരനും പിടിയില്‍

അമ്മ ബാങ്കിന്റെ പുറത്ത് ഉണ്ടെന്ന് പറഞ്ഞ് ബാങ്ക് ജീവനക്കാരെ കപളിപ്പിച്ചാണ് ഇരുവരുടെയും തട്ടിപ്പ്

പാറശാല: ബാങ്ക് ലോക്കറില്‍ നിന്ന് അമ്മയുടെ 30 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന വളര്‍ത്തുമകളും നവവരനും പിടിയില്‍. അമ്മ ബാങ്കിന്റെ പുറത്ത് ഉണ്ടെന്ന് പറഞ്ഞ് ബാങ്ക് ജീവനക്കാരെ കപളിപ്പിച്ചാണ് ഇരുവരുടെയും തട്ടിപ്പ്.

ലോക്കറിന്റെ താക്കോല്‍ കൈവശം ഉള്ളതിനാലും പലതവണ അമ്മയോടൊപ്പം മകള്‍ ബാങ്കില്‍ വന്നതിനാലും ജീവനക്കാര്‍ക്ക് സംശയം കൂടാതെ ലോക്കര്‍ തുറന്ന് കൊടുത്തു. അമ്മയുടെ പരാതിയെ തുടര്‍ന്ന് മുവോട്ട്‌കോണം ശ്രിശൈലത്തില്‍ ജയകുമാരിയുടെ മകള്‍ ശ്രിനയ(18), ഭര്‍ത്താവ് പനച്ചമുട് പാറവിള പുത്തന്‍വീട്ടില്‍ മത്സ്യ വില്പനക്കാരനായ ഷാലു(22) എന്നിവരെ അറസ്റ്റ് ചെയ്തു.

പരശുവയ്ക്കല്‍ സഹകരണ ബാങ്കിലെ ജയകുമാരിയുടെ ബാങ്ക് ലോക്കറില്‍ നിന്ന് 19ന് രാവിലൊണ് ഭര്‍ത്താവിനൊപ്പം ബൈക്കിലെത്തിയ ശ്രിനയ സ്വര്‍ണ്ണം എടുത്തതെന്നു പോലീസ് കണ്ടെത്തി. ഷാലുവുമൊത്ത് ശ്രിനയ വീടു വിട്ട ദിവസം തന്നെയായിരുന്നു ഈ തട്ടിപ്പ്. സ്വര്‍ണ്ണം ഷാലുവിന്റെ വീട്ടില്‍ നിന്നു പോലീസ് വീണ്ടെടുത്തു.

Exit mobile version