ഒരു ഞണ്ടിനെ പിടിച്ചാല്‍ കിട്ടുക 2000 രൂപ! പണികള്‍ ഉപേക്ഷിച്ച് ഞണ്ട് പിടുത്തത്തിന് ഇറങ്ങി പട്ടുവ നിവാസികള്‍

നെറ്റ് ഘടിപ്പിച്ച ഒരു ഇരുമ്പ് റിങ്ങും താഴാതിരിക്കാന്‍ ഒരു പ്ളാസ്റ്റിക് കാനും കെട്ടി വെള്ളത്തിലിട്ടാല്‍ ഞണ്ടുപിടിത്തത്തിന്റെ ആദ്യഘട്ടം റെഡി.

പട്ടുവം: ഞണ്ടിന് വന്‍ ഡിമാന്റേറുന്നു. സിംഗപ്പൂരിലേയ്ക്ക് കയറ്റി അയക്കുന്ന പട്ടാളപച്ച നിറമുള്ള ഞണ്ടുകള്‍ക്കാണ് ഡിമാന്റേറുന്നത്. ഒരു ഞണ്ടിനെ പിടിച്ചാല്‍ കിട്ടുന്നത് 2000 രൂപയോളമാണ്. ഇതറിഞ്ഞതോടെ പണികള്‍ ഉപേക്ഷിച്ച് ഞണ്ടുപിടിത്തതിനു ഇറങ്ങിയിരിക്കുകയാണ് ഇവിടുത്തെ നിവാസികള്‍. കടത്തുകാര്‍ എക്സല്‍ എന്ന കോഡില്‍ വിളിക്കുന്ന ഞണ്ടിന്റെ വിലയാണ് ഞെട്ടിക്കുന്നത്.

സാധാരണ നിലയില്‍ ഇരുന്നൂറ് രൂപ വരെ കൊടുത്ത് ആവശ്യക്കാര്‍ വാങ്ങുന്ന ഈ ഇനത്തിന് എണ്ണൂറുമുതലാണ് വില തുടങ്ങുന്നത് തന്നെ. കറി ആവശ്യത്തിന് പിടിക്കുന്ന ഞണ്ടുപോലും വിലമോഹിച്ച് സ്റ്റാളില്‍ നല്‍കി പണവും വാങ്ങി പോകുകയാണ് പലരും. നെറ്റ് ഘടിപ്പിച്ച ഒരു ഇരുമ്പ് റിങ്ങും താഴാതിരിക്കാന്‍ ഒരു പ്ളാസ്റ്റിക് കാനും കെട്ടി വെള്ളത്തിലിട്ടാല്‍ ഞണ്ടുപിടിത്തത്തിന്റെ ആദ്യഘട്ടം റെഡി.

ഞണ്ടിനെ ആകര്‍ഷിക്കാന്‍ ചിക്കന്‍ സ്റ്റാളില്‍ നിന്നും ശേഖരിക്കുന്ന കോഴിക്കാലുകള്‍ നെറ്റിലിടും. പിന്നെ താനെ വന്ന് കേറിക്കോളും. മൂന്ന് കിലോ വരെ തൂക്കമുള്ള ഞണ്ടുകളെ കിട്ടിയിട്ടുണ്ടെന്ന് വര്‍ഷങ്ങളായി ഈ ജോലി ചെയ്യുന്ന കോട്ടക്കീല്‍ കടവത്തെ സുധാകരന്‍ പറയുന്നു. നേരത്തെ പെണ്‍ ഞണ്ടുകള്‍ക്കായിരുന്നു വന്‍ഡിമാന്‍ഡ്.

മുക്കാല്‍ കിലോ തൊട്ട് ഒന്നുവരെയുള്ള ഞണ്ടുകളെ ബിഗ് എന്ന വിഭാഗത്തിലാണ് കച്ചവടക്കാര്‍ എടുക്കുന്നത്. ഒന്നരകിലോയ്ക്ക് മുകളിലുള്ളവയെ ഡബിള്‍ എക്സല്‍ ഇനമായും പരിഗണിക്കുന്നു. പുറംതോടുറക്കാത്തവയെ മഡ് എന്ന വിഭാഗത്തിലാണ് പെടുത്തുന്നത്. കാലില്‍ ഒന്നിന് വലിപ്പം കുറവാണെങ്കിലോ ഒറ്റക്കാലനാണെങ്കിലോ എത്ര തൂക്കമുണ്ടെങ്കിലും ഞണ്ട് ബിഗ് ഇനത്തിലേക്ക് തള്ളപ്പെടും.

Exit mobile version