അവിശ്വാസ പ്രമേയം; യുഡിഎഫിലേക്ക് ചാടുമോ എന്ന് പേടി! സ്വന്തം കൗണ്‍സിലറെ കാറില്‍ കയറ്റി ‘ശരവേഗത്തില്‍ പാഞ്ഞ്’ ബിജെപി

നഗരസഭക്ക് മുന്നില്‍ നിന്നാണ് കൊണ്ടുപോയത്.

വയനാട്: വയനാട് ബത്തേരി നഗരസഭയില്‍ നാടകീയ രംഗങ്ങള്‍. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ ബിജെപി കൗണ്‍സിലറെ ബിജെപി നേതാക്കള്‍ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. വോട്ടിനിടുമ്പോള്‍ ബിജെപി അംഗം യുഡിഎഫ് അനുകൂല നിലപാട് സ്വീകരിക്കുമോ എന്ന ഭയമാണ് നേതാക്കളെ കൊണ്ട് ഇത്തരത്തില്‍ പ്രേരിപ്പിച്ചത്.

നഗരസഭക്ക് മുന്നില്‍ നിന്നാണ് കൊണ്ടുപോയത്. ഇടത് പിന്തുണയോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം പ്രതിനിധി അധ്യക്ഷനായ വയനാട് ബത്തേരി നഗരസഭയില്‍ യുഡിഎഫാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.

17 വീതം അംഗങ്ങളാണ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഉള്ളത്. ഒരംഗമാണ് ബിജെപിയ്ക്ക് ഉള്ളത്. പ്രമേയത്തില്‍ ഈ അംഗത്തിന്റെ നിലപാടാണ് ഏറെ നിര്‍ണ്ണായകമായത്. എന്നാല്‍ വോട്ട് യുഡിഎഫിന് മാറുമെന്ന് കണ്ടതോടെ നേതാവിനെ പൊക്കി ബിജെപി നേതാക്കള്‍ കൊണ്ടു പോവുകയായിരുന്നു.

Exit mobile version