ബഹ്‌റൈനില്‍ ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പിതാവ് മരണപ്പെട്ടു; കണ്ണീരില്‍ കുതിര്‍ന്ന് വീട്, ഒന്നുമറിയാതെ പ്ലസ്ടു പരീക്ഷയെഴുതി മകള്‍ പാര്‍വ്വതി

ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ആലപ്പുഴ: അച്ഛന്റെ വിയോഗം അറിയാതെ പരീക്ഷയെഴുതിയ മകളാണ് ഇന്ന് കണ്ണീര്‍ കാഴ്ചയാകുന്നത്. ബഹ്‌റൈനില്‍ ജോലി ചെയ്യുകയാണ് പിതാവ്. ജോലി ചെയ്യുന്നതിനിടെ ഒന്നാം നിലയില്‍ നിന്ന് വീണ് പ്രയാര്‍ തെക്ക് കൊച്ചുമുറി പുത്തന്‍പുര പടീറ്റതില്‍ ചന്ദ്രന്‍പിള്ള (54) മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വീട്ടുകാരും മറ്റും തേങ്ങുമ്പോള്‍ ഒന്നുമറിയാതെ പരീക്ഷയെഴുതുകയായിരുന്നു മകള്‍ പാര്‍വ്വതി.

പ്രയാര്‍ ആര്‍വിഎസ്എം എച്ച്എസ്എസില്‍ പ്ലസ്ടു പരീക്ഷയെഴുതാന്‍ പോയ പാര്‍വതിയോട് ബന്ധുക്കളും ആ ദുഃഖവാര്‍ത്ത പറഞ്ഞില്ല. അച്ഛന്റെ വിയോഗം പാര്‍വതിയെ ഇതറിയിക്കാതെ പരീക്ഷയ്ക്കു വിടുകയായിരുന്നു. പാര്‍വതിയെ ഡോക്ടറാക്കണമെന്നായിരുന്നു ചന്ദ്രന്‍ പിള്ളയുടെ ആഗ്രഹം. മൂത്ത മകള്‍ ലക്ഷ്മി എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയാണ്. മനാമയില്‍ നാഷനല്‍ ഫയര്‍ കമ്പനിയിലെ ജീവനക്കാരനായ ചന്ദ്രന്‍പിള്ളയ്ക്കു കെട്ടിടനിര്‍മാണ ജോലിക്കിടെ ഒന്നാം നിലയില്‍നിന്നു വീണു ഗുരുതര പരുക്കേല്‍ക്കുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആന്തരികമായി ഏറ്റ ഗുരുതര പരുക്കാണു മരണകാരണമെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചന്ദ്രന്‍ പിള്ള 20 വര്‍ഷമായി വിദേശത്താണ്. ഒന്നര വര്‍ഷം മുന്‍പാണു നാട്ടിലെത്തി മടങ്ങിയത്. മൃതദേഹം നാളെ രാവിലെ നാട്ടില്‍ എത്തിക്കും. ഉച്ചയോടെ സംസ്‌കാരം നടക്കും. ഭാര്യ: ചന്ദ്രിക

Exit mobile version