മലയാളം കമ്പ്യൂട്ടിംഗിന്റെ ഏറ്റവും പുതിയ ഫോണ്ട് ‘ ഗായത്രി’ പ്രകാശനം ചെയ്തു

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തികസഹകരണത്തോടെ നിര്‍മ്മിച്ച ഫോണ്ട് ലോക മാതൃഭാഷാദിനത്തിനോട് അനുബന്ധിച്ചാണ് പ്രകാശനം ചെയ്തത്

തിരുവനന്തപുരം: സ്വതന്ത്ര്യ മലയാളം കമ്പ്യൂട്ടിംഗിന്റെ ഏറ്റവും പുതിയ ഫോണ്ട് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ വ്യാഴാഴ്ച പ്രകാശനം ചെയ്തു. ഗായത്രിയെന്നാണ് ഫോണ്ടിന്റെ പേര്.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തികസഹകരണത്തോടെ നിര്‍മ്മിച്ച ഫോണ്ട് ലോക മാതൃഭാഷാദിനത്തിനോട് അനുബന്ധിച്ചാണ് പ്രകാശനം ചെയ്തത്. ബിനോയ് ഡൊമിനിക് ആണ് ഫോണ്ടിന്റെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

തലക്കെട്ടുകള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ വലിയ അക്ഷരങ്ങള്‍ക്ക് വേണ്ടി രൂപകല്‍പന ചെയ്ത ഗായത്രി കൂട്ടക്ഷരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ലിപിസഞ്ചയം കൂടിയാണ്.

കാവ്യ മനോഹറാണ് ഓപ്പണ്‍ടൈപ്പ് എഞ്ചിനീയര്‍ ഫോണ്ട് രൂപകല്‍പ്പന ഏകോപിപ്പിച്ചത് സന്തോഷ് തോട്ടിങ്ങലാണ്. ഡോ വിആര്‍ പ്രബോധചന്ദ്രന്‍ നായറാണ് ഫോ്ടിന്റെ പ്രകാശനം നിര്‍വഹിച്ചത്.

Exit mobile version