പെരിന്തല്‍മണ്ണയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

സ്‌കൂളില്‍ അധ്യാപകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് മൂന്ന് മാസം മുന്‍പ് നടന്ന് സംഭവം 13 വയസുള്ള കുട്ടി വെളിപ്പെടുത്തുന്നത്

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പുലാമന്തോള്‍ തിരുനാരായണപുരം സ്വദേശി 35- കാരനായ മുജീബ് റഹ്മാനാണ് പിടിയിലായത്. കുട്ടിയുടെ വീടിന് സമീപത്ത് വച്ചാണ് ഇയാള്‍ പീഡിപ്പിച്ചത്.

സ്‌കൂളില്‍ അധ്യാപകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് മൂന്ന് മാസം മുന്‍പ് നടന്ന് സംഭവം 13 വയസുള്ള കുട്ടി വെളിപ്പെടുത്തുന്നത്. തുടര്‍ന്ന സ്‌കൂള്‍ അധികൃതര്‍ ചൈള്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. സിഐ ടിഎസ് ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുജീബ് റഹ്മാനെ അറസ്റ്റ് ചെയ്തു.

Exit mobile version