വീരമൃത്യു വരിച്ച മലയാളി ജവാന്മാരുടെ കുടുംബത്തിന് അടിയന്തര ധനസഹായം നല്‍കി സോഹന്‍ റോയ് മാതൃകയായി

ആദ്യ ഘട്ടം എന്ന നിലയില്‍ മലയാളി ജവാന്‍ വസന്ത കുമാറിന്റെ ഭാര്യ സീനയ്ക്കും അമ്മ ശാന്തയ്ക്കും ധനസഹായത്തിന്റെ ആദ്യ ഗഡു സോഹന്‍ റോയ് കൈമാറി

കൊച്ചി: പുല്‍വാമയില്‍ ഭീകരാക്രമണില്‍ വീരമൃത്യു വരിച്ച മലയാളി സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് ഏരീസിന്റെ ഇന്‍ഡിവുഡ് പദ്ധതിയിലൂടെ സഹായം നല്‍കി തുടങ്ങി. ഇതിന്റെ ആദ്യ ഘട്ടം എന്ന നിലയില്‍ മലയാളി ജവാന്‍ വസന്ത കുമാറിന്റെ ഭാര്യ സീനയ്ക്കും അമ്മ ശാന്തയ്ക്കും ധനസഹായത്തിന്റെ ആദ്യ ഗഡു സോഹന്‍ റോയ് കൈമാറി.

കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍, വസന്തകുമാറിന്റെ മാതാവിന് പെന്‍ഷന്‍, ആശ്രിതര്‍ക്ക് ഏരീസ് ഗ്രൂപ്പില്‍ ജോലി തുടങ്ങി ധീരജവാന്റെ കുടുംബത്തിന് തന്നാല്‍ കഴിയുന്ന എല്ലാ വിധ സഹായങ്ങളും സോഹന്‍ റോയ് ഉറപ്പ് നല്‍കുകയും ചെയ്തു.

അതിന് പുറമേ വീരമൃത്യു വരിച്ച 40 ജവാന്മാരുടെയും കുടുംബാംഗങ്ങള്‍ക്ക് സോഹന്‍ റോയ് നേതൃത്വം നല്‍കുന്ന ഇന്‍ഡിവുഡിലൂടെ ഇത്തരത്തില്‍ സഹായമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇന്‍ഡിവുഡിന്റെ ദുബായിലെ ബില്യണേഴ്സ് ക്ലബ്ബായ ഐക്കോണിലെ എല്ലാ അംഗങ്ങളും, ആദ്യ ഘട്ട സഹായമെന്ന നിലയില്‍ ഓരോ ലക്ഷം രൂപ വീതം സൈനികരുടെ കുടുംബങ്ങള്‍ക്ക് നേരിട്ടു കൈമാറാന്‍ സന്നദ്ധത അറിയിച്ചിരുന്നു.

Exit mobile version