സര്‍ക്കാര്‍ പരിപാടിയില്‍ പാര്‍ട്ടി പതാകയുമായി പ്രവര്‍ത്തകര്‍; ഇത് എല്‍ഡിഎഫിന്റെ സര്‍ക്കാരല്ല, നാടിന്റെ കൂടിയാണെന്ന് മുഖ്യമന്ത്രി, പരസ്യ ശാസന

ഒരു പതാക പിന്നില്‍ ഉയരുന്നതായി കണ്ടു.

മലപ്പുറം: സര്‍ക്കാര്‍ പരിപാടിയില്‍ പാര്‍ട്ടി പതാകയുമായി വന്ന പ്രവര്‍ത്തകരെ പരസ്യമായി ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ എല്‍ഡിഎഫിന്റേതു മാത്രമല്ല, മറിച്ച് നാടിന്റെ കൂടിയാണെന്ന് അദ്ദേഹം തുറന്നടിച്ചു. പല ആശയങ്ങള്‍ ഉണ്ടാവാം എന്നാല്‍ ഈ ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയായി പൊതുവേദികള്‍ മാറ്റരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പരപ്പനങ്ങാടി ഹാര്‍ബറിന്റെ ശിലാ സ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെ കൊടി ഉയര്‍ത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് നല്‍കിയത്. ‘എല്‍ഡിഎഫ് ജയിച്ചാല്‍ എല്‍ഡിഎഫിന്റെ മാത്രം സര്‍ക്കാരല്ല, നാടിന്റെ സര്‍ക്കാര്‍ ആണ്. ഒരു പതാക പിന്നില്‍ ഉയരുന്നതായി കണ്ടു.

നാട്ടില്‍ ഒരുപാട് ആളുകള്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുടെ ഫോട്ടോയോട് കൂടിയതാണ്. വേറെ ഒരു വേദിയില്‍ അത് ഉയര്‍ത്തുന്നതില്‍ തെറ്റില്ല. പക്ഷേ അതിന്റെ സ്ഥലമല്ലിത്. അതിന്റെ ആളുകള്‍ മനസിലാക്കേണ്ടത് എല്ലായിടേയും ഇത് ചുമന്ന് കൊണ്ട് പോകേണ്ട കാര്യമില്ല’ മുഖ്യമന്ത്രി പറയുന്നു.

Exit mobile version