കൊച്ചി പാരഗണ്‍ ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപിടിത്തം

കളത്തിപ്പറമ്പ് റോഡിലുള്ള ആറ് നിലകളുള്ള ഗൗഡൗണിനാണ് രാവിലെ 11.30ന്‌ തീപിടിത്തം ഉണ്ടായത്

കൊച്ചി: കൊച്ചിയില്‍ വന്‍ തീപിടിത്തം. സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള പാരഗണ്‍ ചെരുപ്പ് കമ്പനിയുടെ ഗോഡൗണിനാണ് തീ പിടിച്ചത്. കളത്തിപ്പറമ്പ് റോഡിലുള്ള ആറ് നിലകളുള്ള ഗൗഡൗണിനാണ് രാവിലെ 11.30ന്‌ തീപിടിത്തം ഉണ്ടായത്.

ഗൗഡൗണിനുള്ളില്‍ റബര്‍ ഉത്പന്നങ്ങള്‍ ഉള്ളതിനാല്‍ വന്‍ തോതില്‍ പുക ഉയരുന്നുണ്ട്. അതിനോടെപ്പം ശക്തമായ തീ കത്തുന്നുണ്ട്. സമീപത്തെ കെട്ടിടങ്ങളില്‍ തീ പടരാന്‍ സാധ്യത ഉള്ളതിനാല്‍ ആളുകളെ ഒഴിപ്പിച്ചു.

ഫയര്‍ ഫോഴ്‌സ് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും ഒരു മണിക്കൂര്‍ ആയിട്ടും തീ നിയന്ത്രണ വിധേയമല്ല. കൂടുതല്‍ ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തും എന്ന് അധികൃതര്‍ അറിച്ചു.

Exit mobile version