കോഴിക്കോട് പൊട്ടിത്തെറിച്ചത് ഏറുപടക്കമല്ല, ബോംബ് സ്‌ഫോടനമെന്ന് പോലീസ്! ഉപയോഗിച്ചത് സ്റ്റീല്‍ ബോംബ്

മൂന്ന്,ആറ് ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്.

കോഴിക്കോട്: കോഴിക്കോട് വളയത്ത് കുയ്‌തേരിയില്‍ നടന്നത് ബോംബ് സ്‌ഫോടനമെന്ന് പോലീസ്. സ്റ്റീല്‍ ബോംബായിരുന്നു അതെന്നും പോലീസ് പറയുന്നു. അന്ന് ഏറ് പടക്കം എന്ന തലത്തിലാണ് വിശ്വസിച്ചിരുന്നത്. ആ സ്‌ഫോടനത്തില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റിരുന്നു.

ബോംബ് സ്‌ക്വാഡ് നടത്തിയ വിശദ പരിശോധനയിലാണ് പൊട്ടിത്തെറിച്ചത് സ്റ്റീല്‍ ബോംബാണെന്ന് സ്ഥിരീകരിച്ചത്. റോഡരികില്‍ കണ്ട വസ്തു കുട്ടികള്‍ എടുത്തപ്പോള്‍ പൊട്ടിയതാകാമെന്നാണ് വിലയിരുത്തുന്നത്. മൂന്ന്,ആറ് ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്.

Exit mobile version