ഇനി ജ്യോതി പ്രയാണത്തോടൊപ്പം ചെങ്കല്‍ ക്ഷേത്രത്തിലേയ്ക്ക്; മഹാശിവലിംഗത്തില്‍ പ്രതിഷ്ഠിക്കാനുള്ള 108 ശിവലിംഗങ്ങള്‍ പൂര്‍ത്തിയായി!

മഹാബലിപുരത്താണ് 108 ശിവലിംഗങ്ങളും നിര്‍മ്മിച്ചത്.

നെയ്യാറ്റിന്‍കര: ചെങ്കല്‍ മഹാശിവലിഗംത്തില്‍ പ്രതിഷ്ഠിക്കാനുള്ള 108 ശിവലിംഗങ്ങളുടെ പണി പൂര്‍ത്തിയായി. ഇവ ജ്യോതിപ്രയാണത്തോടൊപ്പം ചെങ്കല്‍ ക്ഷേത്രത്തില്‍ 20-ന് എത്തിക്കും. ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തിലെ 111 അടി ഉയരത്തിലുള്ള മഹാശിവലിംഗത്തില്‍ പ്രതിഷ്ഠിക്കാനുള്ള 108 ശിവലിംഗങ്ങളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്.

മഹാബലിപുരത്താണ് 108 ശിവലിംഗങ്ങളും നിര്‍മ്മിച്ചത്. ശില്പി സപതി പദ്മനാഭന്റെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം. ചെങ്കല്‍ ക്ഷേത്രത്തിലെ ഗണപതി മണ്ഡപത്തില്‍ പ്രതിഷ്ഠിച്ച 32 ഗണപതി വിഗ്രഹങ്ങളുടെ നിര്‍മ്മാണവും ഇവിടെയാണ് നടന്നത്.

കൊത്തുപണികളും ചിത്രപ്പണികളുമെല്ലാം പൂര്‍ത്തിയായശേഷം 108 ശിവലിംഗ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുമെന്ന് മഹേശ്വരാനന്ദസ്വാമി പറഞ്ഞു.

Exit mobile version