ശബരിമല വിധി; വനിതാ ജീവനക്കാര്‍ക്ക് മാസത്തില്‍ അഞ്ചു ദിവസം ലഭിച്ചിരുന്ന അവധി ഇല്ലാതായി, സുപ്രീം കോടതിയില്‍ ഒരു പുനഃപരിശോധന ഹര്‍ജി കൂടി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് സൊസൈറ്റിയാണ് ഹര്‍ജി നല്‍കിയത്

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് സൊസൈറ്റിയാണ് ഹര്‍ജി നല്‍കിയത്. ബോര്‍ഡിലെ വനിത ജീവനക്കാര്‍ പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി.

ആര്‍ത്തവ സമയത്തെ ക്ഷേത്ര പ്രവേശന വിലക്ക് ഇല്ലാതായതോടെ ദേവസ്വം ബോര്‍ഡിലെ വനിതാ ജീവനക്കാര്‍ പ്രതിസന്ധിയിലായെന്നാണ് ഹര്‍ജി. വിധിയോടെ വനിതാ ജീവനക്കാര്‍ക്ക് മാസത്തില്‍ അഞ്ചു ദിവസം ലഭിച്ചിരുന്ന അവധി ഇല്ലാതായെന്നും ഹര്‍ജിയില്‍ പറയുന്നു.

Exit mobile version