പോലീസ് സ്റ്റേഷനു ബോംബ് എറിഞ്ഞ കേസ്: മൂന്നു പേര്‍ കൂടി അറസ്റ്റില്‍

ഹര്‍ത്താല്‍ ദിവസം നെടുമങ്ങാട് പോലീസ് സ്റ്റേഷന് മുന്നിലും കച്ചേരി ജംഗ്ഷനിലുമാണ് പ്രതികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്

നെടുമങ്ങാട്: ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ പോലീസ് സ്റ്റേഷനു നേരെ ബോംബ് എറിഞ്ഞ കേസില്‍ മൂന്നുപ്രതികള്‍ കൂടി അറസ്റ്റില്‍. നെടുമങ്ങാട് മേലാംകോട് പുളിമൂട് വിളാകത്തു വീട്ടില്‍ ശ്രീനാഥ് (20), കരിപ്പൂര് ഖാദി ബോഡ് ജംഗ്ഷനില്‍ ശ്രീനാ ഭവനില്‍ ശ്രീറാം (20), ഉളിയൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം സീതാലയത്തില്‍ അഭിലാഷ് (32) എന്നിവരാണ് അറസ്റ്റിലായത്.

ഹര്‍ത്താല്‍ ദിവസം നെടുമങ്ങാട് പോലീസ് സ്റ്റേഷന് മുന്നിലും കച്ചേരി ജംഗ്ഷനിലുമാണ് പ്രതികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പ്രതികളിലൊരാളായ ശ്രീനാഥിനെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Exit mobile version