ബംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസില്‍ യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചു; യുവാവിനെ യാത്രികര്‍ ‘പഞ്ഞിക്കിട്ട’ ശേഷം പോലീസില്‍ ഏല്‍പ്പിച്ചു

വര്‍ക്കല സ്റ്റേഷന്‍ പിന്നിട്ടതോടെയാണ് പീഡനശ്രമം നടന്നത്. ബാബുരാജ് കടന്ന് പിടിച്ചതോടെ യുവതി ബഹളം വച്ചു.

തിരുവനന്തപുരം: ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ഫോര്‍ട്ട് പുന്നപുരം തൈവളപ്പില്‍ ബാബുരാജ് എന്നയാളാണ് അറസ്റ്റിലായത്. യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിക്കുന്നത് കണ്ട് സഹയാത്രികര്‍ ഇടപെടുകയായിരുന്നു.

ഇയാളെ എല്ലാവരും ചേര്‍ന്ന് പഞ്ഞിക്കിട്ട ശഏഷം പിടിച്ച് റെയില്‍വെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വെള്ളിയാവ്ച ഉച്ചയ്ക്ക് ബംഗളൂരു കന്യാകുമാരി-ഐലന്‍ഡ് എക്‌സ്പ്രസിലാണ് സംഭവം. ആലപ്പുഴ സ്വദേശിനിയായ 21കാരിയെ പ്രതി അടുത്തുകൂടി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

വര്‍ക്കല സ്റ്റേഷന്‍ പിന്നിട്ടതോടെയാണ് പീഡനശ്രമം നടന്നത്. ബാബുരാജ് കടന്ന് പിടിച്ചതോടെ യുവതി ബഹളം വച്ചു. ഇതോടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് സഹയാത്രികാര്‍ ഓടിയെത്തി നല്ലവണ്ണം പെരുമാറുകയായിരുന്നു.

Exit mobile version